Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'പൂതന' പ്രയോഗം തിരിച്ചടിയായിട്ടില്ല; ഷാനിമോള്‍ ജയിച്ചത് നിരങ്ങി -ജി. സുധാകരന്‍
text_fieldsbookmark_border
ആലപ്പുഴ: അരൂരിലെ തോല്‍വിക്ക് കാരണം താനാണെന്ന പ്രചാരണത്തിനെതിരെ തുറന്നടിച്ച് മന്ത്രി ജി സുധാകരന്‍. തോല്‍വിയ ുടെ ഉത്തരവാദിത്തം തൻെറ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തൻെറ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ ്ഥാനാര്‍ഥിക്ക് ഒരു വോട്ടും നഷ്ടമായിട്ടില്ല. യഥാർത്ഥ കാരണങ്ങളെ മറക്കാൻ ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. ചില മാധ്യമങ്ങൾ തന്നെ ലക്ഷ്യമിട്ട് വാർത്ത നൽകുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.
കടപ്പുറത്തെയും കായലോരത്തെയും വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. ഇത് പാര്‍ട്ടി സൂക്ഷ്മമായി പരിശോധിക്കണം. അവിടങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ് നഷ്ടമായത്. അരൂരിൽ ഷാനിമോൾ അനുകമ്പ കൊണ്ട് ജയിച്ചതല്ല. നിരങ്ങിയാണ് ഷാനിമോള്‍ ജയിച്ചത്. സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. അതിന്റെ കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
Next Story
