Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.പി.എ അറസ്റ്റ്: സാഹചര്യം മുഖ്യമന്ത്രി പരിശോധിക്കും -ജി. സുധാകരൻ

text_fields
bookmark_border
യു.എ.പി.എ അറസ്റ്റ്: സാഹചര്യം മുഖ്യമന്ത്രി പരിശോധിക്കും -ജി. സുധാകരൻ
cancel

മലപ്പുറം: കോഴിക്കോട് രണ്ടു സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ഉചിതമായ സമയത്ത് ഉചിതമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുന ിന്ന് ഉണ്ടാകുമെന്നും ജി. സുധാകരൻ പറഞ്ഞു. പൊലീസ് പ്രവർത്തിക്കുന്നത് സർക്കാർ നയം അനുസരിച്ചാണ്. പൊലീസിന് തെറ്റുപറ്റിയപ്പോഴെല്ലാം സർക്കാർ ഇടപെട്ട് തിരുത്തിയിട്ടുണ്ട്. മന്ത്രിമാർ ഇക്കാര്യത്തിൽ പ്രതികരണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങൾക്ക് നിയന്ത്രണം വേണം - മന്ത്രി ജി. സുധാകരൻ
കോഴിക്കോട്: മാധ്യമങ്ങൾ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് അരാജകത്വമാണ്​ സൃഷ്​ടിക്കുന്നതെന്നും മാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്നും മന്ത്രി ജി. സുധാകരൻ. മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഗവൺമ​െൻറിനെ അതിന്​ സമ്മതിക്കുന്നില്ല. രാവിലെ ഗെസ്​റ്റ്​ഹൗസിൽ നിന്ന്​ ഇറങ്ങവെ ചാനലുകാർ തടഞ്ഞ്​, രണ്ടുപേരെ പൊലീസ്​ കസ്​റ്റഡിയിൽ എടുത്തതിനോട്​ എന്താണ്​ പ്രതികരണമെന്നാരാഞ്ഞു. അഭിപ്രായം പറയാൻ മുഖ്യമന്ത്രി ഉണ്ടെന്ന്​ മറുപടി പറഞ്ഞു. നിരന്തരം ചോദ്യം ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്​. ഇവരെ നിയന്ത്രിക്കാനും ശാസിക്കാനും ആളുവേ​േണ്ട? ഇവർക്ക്​ ഇങ്ങ​െന ചോദിക്കാൻ എന്തധികാരമാണ്​. രാവിലെ തന്നെ പെട്ടിയും തൂക്കി ഇറങ്ങുന്ന ഇവരെ നിയന്ത്രിക്കണമെന്നും സുധാകരൻ പറഞ്ഞു​. പറമ്പിൽബസാറിൽ റോഡ്​ ഉദ്ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - g sudhakaran comment about uapa arrest in kozhikode-kerala news
Next Story