ആരോപണം ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി. സുധാകരൻ
text_fieldsആലപ്പുഴ: ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് മുൻമന്ത്രി ജി. സുധാകരൻ. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്ന സി.പി.എം ജില്ല കമ്മിറ്റിയിലെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങൾ നന്നായി െകാടുത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. പത്രവാർത്ത കണ്ട് കൂടുതൽ പ്രതികരിക്കില്ലെന്നും അദ്ദേഹം കരീലക്കുളങ്ങരയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ്ഫലം അവലോകനം ചെയ്യാൻ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ ഉണർന്ന് പ്രവർത്തിച്ചിട്ടില്ലെന്നായിരുന്നു പ്രധാന വിമർശനം. മുൻമന്ത്രി തോമസ് ഐസക് സജീവമായപ്പോൾ സുധാകരൻ ഉൾവലിഞ്ഞതായും അംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു.

