Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി പുതുമുഖ നായകനടനും കാമറമാനും പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി പുതുമുഖ നായകനടനും കാമറമാനും പിടിയിൽ
cancel
മട്ടാഞ്ചേരി: കഞ്ചാവുമായി പുതുമുഖ ചലച്ചിത്രനടനും കാമറമാനും ഫോർട്ട്കൊച്ചിയിൽ എക്സൈസി​െൻറ പിടിയിലായി. ഇത്ത പ്രൊഡക്​ഷൻസി​​െൻറ ബാനറിൽ നിർമിക്കുന്ന ‘ജമീലാ​​െൻറ പൂവൻകോഴി’ ചിത്രത്തിലെ നായകനായ കോഴിക്കോട് സ്വദേശി മിഥുൻ (25), കാമറമാൻ ബംഗളൂരു സ്വദേശി വിശാൽ വർമ (26) എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്ന്​ 30 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഫോർട്ട്​കൊച്ചി ഫോർട്ട് നഗറി​െല സൺ ഷൈൻ ഹോം സ്​റ്റേയിൽ രണ്ടുമാസമായി താമസിച്ചുവരുകയായിരുന്നു ഇരുവരും. അഭിനയത്തി​​െൻറ ക്ഷീണം തീർക്കാൻ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊച്ചിയിലെ സിനിമ ഷൂട്ടിങ്​ സെറ്റുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

കൊച്ചി എക്സൈസ് സി.ഐ ടി.എസ്. ശശികുമാറി​​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ ടോണി കൃഷ്ണ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയറാം, സെയ്​ത്​, റിയാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ സജിത എന്നിവർ പങ്കെടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ganja case
Next Story