Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ സൽക്കാരത്തിനിടയിൽ കല്യാണ വീട്ടിൽ വൻ സ്വർണക്കവർച്ച

text_fields
bookmark_border
വിവാഹ സൽക്കാരത്തിനിടയിൽ കല്യാണ വീട്ടിൽ വൻ സ്വർണക്കവർച്ച
cancel

ആറ്റിങ്ങൽ തിരുവനന: അവനവഞ്ചേരിയിലെ വിവാഹവീട്ടിൽ കവർച്ച. കിളിത്തട്ടുമുക്ക് എസ്.ആർ വില്ലയിലാണ് കവർച്ച നടന്നത്. ഈ വീട്ടിലെ മിഥു​െൻറയും കൊടുവഴന്നൂർ സ്വദേശിനി മിജയുടെയും വിവാഹം ബുധനാഴ്ചയാണ് നടന്നത്.

വിവാഹത്തിനുശേഷം ഇവർ വീട്ടിലെത്തിയിരുന്നു. വിവാഹ സൽക്കാരം ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെൻററിൽ സജ്ജീകരിച്ചിരുന്നു. വീട്ടുകാരെല്ലാവരും വധൂവരന്മാർക്കൊപ്പം ഇവിടേക്ക് പോയി.

കുടുംബാംഗങ്ങൾ വിവാഹസമയത്ത് ധരിച്ചിരുന്ന സ്വർണാഭരണങ്ങളിൽ പകുതിയോളം വീട്ടിലായിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടി​െൻറ മുൻവശത്ത് വാതിൽ പൂട്ടിയിട്ടാണ് ഇവർ പോയത്. തിരികെയെത്തിയപ്പോൾ അകത്തുനിന്ന്​ കുറ്റിയിട്ട നിലയിലായിരുന്നു.

വീടി​െൻറ പിറകുവശത്തെ വാതിൽ തുറന്നിട്ടനിലയിലായിരുന്നു. വിവാഹ തിരക്കുകൾക്കിടയിൽ വീട്ടിനുള്ളിൽ കടന്നുകയറി ഒളിച്ചിരുന്ന മോഷ്​ടാവാണ് കവർച്ചക്ക് പിന്നിലെന്ന്​ കരുതുന്നു. വിവരമറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gold robbery at the wedding house during the wedding reception
Next Story