Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണക്കടത്ത്: ഒരു പ്രതി കൂടി എൻ.ഐ.എ കസ്റ്റഡിയിൽ
text_fieldsbookmark_border
കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ ഒരു പ്രതിയെക്കൂടി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. 16ാം പ്രതി മഞ്ചേരി സ്വദേശി ടി.എം. മുഹമ്മദ് അൻവറിനെയാണ് (43) വെള്ളിയാഴ്ച വരെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കസ്റ്റഡിയിൽ വിട്ടത്.
ചൊവ്വാഴ്ച ഹാജരാക്കാൻ നിർദേശിച്ച് കോടതി പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചെങ്കിലും ബുധനാഴ്ചയാണ് ഹാജരാക്കിയത്. സ്വപ്ന സുരേഷിൽ നിന്നും സന്ദീപ് നായരിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണുകളിലെയും ലാപ്ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം സന്ദീപ് നായർ, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം എന്നീ പ്രതികളെയും കസ്റ്റഡിയിൽ വിട്ടിരുന്നു. അതേസമയം, പ്രധാന പ്രതി സ്വപ്ന സുരേഷിനെ ബുധനാഴ്ചയും കോടതിയിൽ ഹാജരാക്കിയില്ല.
Next Story

