Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ 46 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻശ്രമിച്ച 46 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. തിരൂരങ്ങാടി സ്വദേശിയിൽനിന്നാണ് 937.3 ഗ്രാം സ്വർണം പിടിച്ചത്. ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. 1097 ഗ്രാം സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക് വർഗീസ്, വി.െജ. പൗലോസ്, സി.പി. സബീഷ്, ഇൻസ്പെക്ടർമാരായ സുമൻ ഗോദരാ, എൻ. റഹീസ്, പ്രേംപ്രകാശ് മീണ, ചേതൻ ഗുപ്ത, ഹെഡ് ഹവീൽദാർ കെ. ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Next Story

