Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരില്‍ ഗുണ്ടാ ആക്രമണം; വെടിവെപ്പിൽ കട ഉടമക്ക് പരിക്ക്

text_fields
bookmark_border
തൃശൂരില്‍ ഗുണ്ടാ ആക്രമണം; വെടിവെപ്പിൽ കട ഉടമക്ക് പരിക്ക്
cancel
camera_alt

അറസ്റ്റിലായ പ്രതികൾ

തൃശൂർ: കൂർക്കഞ്ചേരിയിൽ ഗുണ്ടാസംഘം കടയുടമയെ വെടിവെച്ച് പരിക്കേൽപ്പിച്ചു. ഞായറാഴ്ച രാത്രി കൂർക്കഞ്ചേരിയിലെ ടയർ പഞ്ചറൊട്ടിക്കുന്ന കടയിലായിരുന്നു വെടിവെപ്പുണ്ടായത്. സംഭവത്തിലെ മൂന്നു പ്രതികളെ ഈസ്റ്റ് പൊലീസ് പിടികൂടി. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്.

ഗുണ്ടാസംഘത്തിൽ പെട്ട കണിമംഗലം, വലിയാലുക്കൽ, ചിയ്യാരം സ്വദേശികളായ ഷെഫീഖ് (28), ഡിറ്റ് ബാബു (26), സജിലാൽ (26) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടോടെ കൂർക്കഞ്ചേരിയിലെ കടയിൽ വെച്ചായിരുന്നു വെടിവെപ്പ്.

നാലു ദിവസം മുമ്പ് ഇവരുടെ വാഹനത്തിന്‍റെ ടയർ പഞ്ചറായത് ഒട്ടിച്ചുകൊടുക്കാതിരുന്നതിനുള്ള മുൻ വൈരാഗ്യത്താൽ മൂന്നംഗ സംഘം മണികണ്ഠനെ വെടിവെക്കുകയായിരുന്നുവെന്ന് പറയുന്നു. കാലിലാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല. അക്രമിക്കാൻ ഉപയോഗിച്ച എയർഗണ്‍ പോലീസ് കണ്ടെത്തി. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story