സംസ്ഥാനത്ത് തുടര്‍ഭരണം അനിവാര്യം –ജോസ് കെ. മാണി
text_fieldsചെറുതോണി: ഇടതുപക്ഷ സര്‍ക്കാറിെൻറ തുടര്‍ഭരണം സംസ്ഥാനത്തിന് അനിവാര്യമാണെന്നും വികസന തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നെതന്നതിെൻറ തെളിവാണ് ത്രിതല പഞ്ചായത്ത് െതരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് നേടിയ വിജയമെന്നും കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് ജോസ് കെ. മാണി. പാര്‍ട്ടി ഇടുക്കി നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും നിരവധി ക്ഷേമപദ്ധതികളും അക്കമിട്ട് നിരത്തിയായിരുന്നു റോഷി അഗസ്റ്റ്യന്‍ എം.എൽ.എയുടെ മുഖ്യപ്രഭാഷണം. നിയോജക മണ്ഡലം പ്രസിഡൻറ് ഷാജി കാഞ്ഞമല അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാല്‍, അലക്സ് കോഴിമല, രാരിച്ചന്‍ നീറണാംകുന്നേല്‍, റെജി കുന്നംകോട്ട്, എ.ഒ. അഗസ്റ്റ്യന്‍, ജോസ് കുഴികണ്ടം, ടി.പി. മല്‍ക്ക, കെ.എന്‍. മുരളി, കെ.ജെ. സെബാസ്റ്റ്യന്‍, മനോജ് എം. തോമസ്, ജയകൃഷ്ണന് പുതിയേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

