Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എച്ച്1 എൻ1 ബാധിച്ച് കുറ്റിപ്പുറത്ത്​ ഒരു മരണം

text_fields
bookmark_border
എച്ച്1 എൻ1 ബാധിച്ച് കുറ്റിപ്പുറത്ത്​ ഒരു മരണം
cancel

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് എച്ച്1 എൻ1 പനി ബാധിച്ച് ഒരാൾ മരിച്ചു. പൈങ്കണ്ണൂർ സ്വദേശി പന്തപ്പറമ്പിൽ നൗഷാദാണ് ​ (37) ഞായറാഴ്ച പുലർച്ച കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ജൂൺ 16നാണ് പനി ബാധിച്ച​ നൗഷാദ് കുറ്റിപ്പുറം താലൂക്ക്​ ആശുപത്രിയിൽ ചികിത്സ തേടിയത്.

നാലു ദിവസത്തിനുശേഷം രോഗം മൂർച്ഛിച്ചതോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തൊണ്ടയിലെ സ്രവം പരിശോധിച്ചതിൽ എച്ച്1 എൻ1 സ്ഥിരീകരിക്കുകയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാർഡ് കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - h1n1
Next Story