ഹാജിമാർ തിരിച്ചെത്തിത്തുടങ്ങി
text_fieldsകോഴിക്കോട്: ഹജ്ജ് പൂർത്തിയാക്കി ഹാജിമാർ നാട്ടിൽ തിരിച്ചെത്തിത്തുടങ്ങി. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പിലെ പ്രഥമ ബാച്ച് ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ വിശുദ്ധ ഭൂമിയിൽനിന്ന് തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തി. നെടുമ്പാശ്ശേരി എയർപോർട്ടിൽ എയർ ഇന്ത്യ, എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരും അൽഹിന്ദ് പ്രതിനിധികളും സംഘത്തെ സ്വീകരിച്ചു. അബൂദബി ഐ.സി.സി ഗ്രൂപ്പിെൻറ 104 ഹാജിമാരടങ്ങുന്ന ആദ്യസംഘം ബുധനാഴ്ച ഉച്ചക്ക് ജെറ്റ് എയർവേയ്സ് വിമാനത്തിൽ തിരിച്ചെത്തി. ഫൈസൽ പൈങ്ങോട്ടായി നയിച്ച സംഘത്തെ എ. അഹമ്മദ് അശ്റഫ്, സുഹൈൽ ഹാഷിം, വി.എം. റഷീദ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി ഹജ്ജിനുപോയ 290 പേർകൂടി ഇന്നലെ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രപോയ 11470 പേരെ കൂടാതെ 9000 പേരാണ് ഈ വർഷം സ്വകാര്യ ഗ്രൂപ്പുകൾ വഴി കേരളത്തിൽനിന്ന് ഹജ്ജിന്
പുറപ്പെട്ടത്.
