ഹജ്ജ്: സംവരണ വിഭാഗത്തിലേക്ക് കാറ്റഗറി മാറ്റത്തിന് അവസരം
text_fieldsകരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 12 വരെ നീട്ടിയതിനാല്‍ സംവരണ വിഭാഗത്തിൽ അപേക്ഷകരുടെ പ്രായം കണക്കാക്കുന്നതിെൻറ തീയതിയും നീട്ടിയതായി അസി. സെക്രട്ടറി അറിയിച്ചു. 70, 45 വയസ്സ് വിഭാഗത്തിൽ അപേക്ഷിക്കുന്നവരുടെ പ്രായം കണക്കാക്കുന്നത് നേരത്തെ നവംബർ 17 ആണ് നിജപ്പെടുത്തിയത്. അപേക്ഷ തീയതി നീട്ടിയതോടെ ഇരുവിഭാഗത്തിലും പ്രായം കണക്കാക്കുന്ന തീയതി ഡിസംബര്‍ 12 ആയിരിക്കുമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
ഇൗ വർഷം ഡിസംബർ 12ന് 70 വയസ്സ് പൂർത്തിയാകുന്നവർക്ക് റിസർവ് 70 വിഭാഗത്തിലും 45 വയസ്സ് പൂർത്തിയായ നാല് സ്ത്രീകൾക്ക് ഒന്നിച്ചും അപേക്ഷിക്കാം. പുതിയ തീയതി പ്രകാരം സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്ന, നിലവിൽ ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചവർ കാറ്റഗറി മാറ്റുന്നതിനായി രേഖാമൂലം ഹജ്ജ് കമ്മിറ്റി ഒാഫിസിൽ അറിയിച്ച് പുതിയ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 0483 2710717.
