നാട്ടുകാർ നൽകിയ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഹനാൻ
text_fieldsകൊച്ചി: പ്രളയ ദുരിതക്കയത്തിലുള്ള മലയാളികൾക്ക് സഹായവുമായി ഹനാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപയാണ് ഹനാൻ സംഭാവന നൽകിയത്. മുമ്പ് നാട്ടുകാര് പിരിച്ചു നല്കിയ തുകയാണ് ഹനാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നിങ്ങൾ സ്നേഹത്തോടെ നൽകിയ പണം ഞാൻ സന്തോഷത്തോടെ നിങ്ങൾക്ക് തിരിച്ചു നൽകുന്നുവെന്നായിരുന്നു ഹനാെൻറ പ്രതികരണം.
സാധാരണക്കാരും രാഷ്ട്രീയപ്രവർത്തകരും മത സംഘടനകളും മറ്റ് സാമൂഹിക സാംസ്കാരിക സംഘടനകളും സിനിമാ താരങ്ങളുമെന്നുവേണ്ട പ്രവാസികൾ ഉൾപ്പടെ കേരളത്തിന് കൈത്താങ്ങുമായി രംഗത്തുണ്ട്. വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയവർക്ക് വെള്ളവും ഭക്ഷണവും വസ്ത്രവും എത്തിക്കാനും അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് സർവരും. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്രസേനയും രംഗത്തുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും.
