Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മുകാര്‍ കൊല്ലുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നു-കെ. സുരേന്ദ്രൻ

text_fields
bookmark_border
K. Surendran
cancel
camera_alt

കെ. സുരേന്ദ്രൻ

Listen to this Article

കോഴിക്കോട്: പുന്നോല്‍ ഹരിദാസ​േ ൻറത് രാഷ്ട്രീയ കൊലപാതകമായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപിക്കുമേല്‍ കുറ്റം കെട്ടിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നത്.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. സി.പി.എമ്മുകാര്‍ കൊല്ലുകയും പിന്നീട് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണുളളത്. മുഖ്യമന്ത്രിയുടെ വീടിനടുത്ത് തന്നെയാണിതു സംഭവിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഹരിദാസന്‍ വധക്കേസിലെ പ്രതികളിലൊരാളായ നിജില്‍ദാസിനെ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വാടകവീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. പ്രശാന്ത് എന്നയാളുടെ വീട്ടില്‍ നിന്നാണ് നിജിലിനെ പിടികൂടിയത്. പ്രശാന്ത് ഗള്‍ഫിലാണ്. അധ്യാപികയായ ഭാര്യ രേഷ്മയാണ് ഇയാള്‍ക്ക് വീട് നല്‍കിയത്. പ്രശാന്ത് സി.പി.എം പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സി.പി.എം നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിനുപുറമെ, അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കുന്നതിനുൾപ്പെടെ നേതൃത്വം നൽകുന്നത് ബി.ജെ.പിയാണെന്നും സി.പി.എം പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Haridasan assassination BJP against CPM
Next Story