Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശം: പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

text_fields
bookmark_border
pc george
cancel

കോ​ട്ട​യം: മുസ്‌ലിം വിരുദ്ധ വി​ദ്വേ​ഷ പ​രാ​മ​ർ​ശ കേ​സി​ൽ പി.​സി. ജോ​ർ​ജി​നെതിരായ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പി.സി. ജോർജിനെ ഇന്നുവരെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. പി.സി. ജോ​ർ​ജ്​ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട്ട​യം ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഇത്തരത്തിൽ നി​ർ​ദേ​ശിച്ചത്. ചാ​ന​ൽ ച​ർ​ച്ച​യു​ടെ വി​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം എ​ഴു​തി​ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടിരിക്കുകയാണ്.

ബു​ധ​നാ​ഴ്ച വി​ശ​ദ​വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഇന്നത്തേക്ക് മാ​റ്റി​യ​ത്. മു​മ്പും സ​മാ​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി.​സി. ജോ​ർ​ജെ​ന്ന്​ ​പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വാ​യി​ൽ തോ​ന്നു​ന്ന​ത് വി​ളി​ച്ചു​പ​റ​യു​ക​യാ​ണ്. ഇ​ത്​ സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന അ​പ​ക​ടം വ​ലു​താ​ണ്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടത്.

പ്ര​തി ദീ​ർ​ഘ​കാ​ലം ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു​വെ​ന്നും ജാ​മ്യ​മി​ല്ല വ​കു​പ്പ്​ ചു​മ​ത്തി കേ​സെ​ടു​ക്കാ​നു​ള്ള ഗൗ​ര​വം വി​ഷ​യ​ത്തി​നി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗം നി​ല​പാ​ട്. തു​ട​ർ​ന്നാ​ണ് വി​വാ​ദ ചാ​ന​ൽ​ച​ർ​ച്ച​യു​ടെ വി​ഡി​യോ​യും ഉ​ള്ള​ട​ക്ക​വും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ജ​നു​വ​രി അ​ഞ്ചി​ന്​ ന​ട​ന്ന ചാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് ജോ​ർ​ജ്​ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്‌ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hate speech: P.C. George's anticipatory bail plea will be heard again today
Next Story