Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പലതവണ അവസരം നൽകി, എന്നിട്ടും ജോലിക്ക് ഹാജരായില്ല; 51 ഡോക്ടർമാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു
text_fieldsbookmark_border
തിരുവനന്തപുരം: പല തവണ ജോലിയിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും താൽപര്യം കാണിക്കാതിരുന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. അനധികൃതമായി സേവനങ്ങളിൽ നിന്ന് വിട്ടുനിന്നവരാണ് പിരിച്ചുവിട്ട ഈ 51 പേരും.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി.
ഇത്രയധികം ഡോക്ടർമാർ സർവീസിൽ നിന്ന് വിട്ടുനിൽക്കുന്നത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കും. മാത്രമല്ല, ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് സേവന തൽപരരായ അർഹരായ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
Next Story

