Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു; എട്ടുമന ഗ്രാമം വെള്ളത്തില്‍
text_fieldsbookmark_border
തൃശൂര്‍: തൃശൂര്‍ ആറാട്ടുപുഴക്ക് സമീപം എട്ടുമന ഇല്ലിക്കൽ ബണ്ട് തകര്‍ന്നു. ഇതോടെ എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. അപകടം മുന്നില്‍കണ്ട് പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയതിനാൽ ആളപായമില്ല. ഏതാണ്ട് അരലക്ഷം ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
പ്രദേശത്തെ വാഹനങ്ങളും വീടുകളും പൂര്‍ണമായും വെള്ളത്തിനടിയിലായി. കരുവന്നൂര്‍ പുഴയിലെ ബണ്ട് പൊട്ടിയപ്പോള്‍ തന്നെ ഗതിമാറി ഒഴുകിയിരുന്നു. ഏറ്റുമന, തളിക്കുളം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളാണ് അന്ന് വെള്ളത്തിനടിയിലായത്.
Next Story
