Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമുക്കെന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ്? -മുല്ലപ്പള്ളിക്കെതിരെ ഹൈബി

text_fields
bookmark_border
നമുക്കെന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ്? -മുല്ലപ്പള്ളിക്കെതിരെ ഹൈബി
cancel

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കലാപം ഉടലെടുത്ത കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഏറ്റവും ഒടുവില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡന്‍.

എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്നാണ് ഹൈബി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിന്റെ പേര് പറയാതെയുള്ള പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തവണത്തെ അംഗബലം പോലും നേടാനാകാത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ചത്. അതിനാല്‍ നേതൃമാറ്റം ഉള്‍പ്പെടെ ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്.

മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ സി. രഘുനാഥും രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും ഇല്ലെങ്കില്‍ പുറത്താക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

എന്നാല്‍, പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെങ്കിലും സ്വയം അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നാണ് മുല്ലപ്പള്ളി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story