Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി. സംസ്ഥാനത്താകമാനം നാല് ലക്ഷത്തോളം കള്ളവോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്നും ഇവ മരവിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹരജിയിൽ പറഞ്ഞു. തുടർന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കുകയായിരുന്നു. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
Latest Video:
Next Story

