Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോളി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ

text_fields
bookmark_border
train
cancel

പാലക്കാട്: ഹോളിയോട് അനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് റെയിൽവേ ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്പെഷൽ ട്രെയിൻ അനുവദിച്ചു. മാർച്ച് 23, 30 തീയതികളിൽ വൈകീട്ട് 4.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകീട്ട് 7.40ന് കൊച്ചുവേളിയിലെത്തും.

മാർച്ച് 24, 31 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് രാത്രി 10ന് തിരിക്കുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്കു ശേഷം 4.30ന് ബംഗളൂരുവിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

മാർച്ച് 19, 26 തീയതികളിൽ രാത്രി 11.55ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്ക്​ രണ്ടിന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് മാർച്ച് 20, 27 തീയതികളിൽ രാത്രി എട്ടിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്ക്​ ഒന്നിന് ബംഗളൂരുവിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Holi: Special train from Bengaluru to Kerala
Next Story