Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നിച്ച് പിറന്ന മൂന്നുപേർക്കും വിജയത്തിളക്കം
text_fieldsbookmark_border
കാളികാവ്: പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ കൂരാട് കൂളിപ്പറമ്പ് ചളിപ്പാടൻ വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ വീട്ടിൽ ആഹ്ലാദം അലതല്ലി. ഒറ്റ പ്രസവത്തിൽ ജനിച്ച, കുഞ്ഞുമുഹമ്മദിെൻറ മക്കളായ നവാഫ് മുഹമ്മദിനും നൂറ മുഹമ്മദിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് തിളക്കം.
കൂടെയുള്ള നൗഫ മുഹമ്മദ് ഒരുവിഷയം ഒഴികെ ഫുൾ എ പ്ലസ് സ്വന്തമാക്കി ഉപ്പക്കും ഉമ്മ ആമിനക്കും ആഹ്ലാദംപകർന്നു. നവാഫ് കോമേഴ്സ് എടുത്താണ് പഠനമികവ് കണ്ടെത്തിയതെങ്കിൽ സഹോദരിമാർ സയൻസിലാണ് മികവുയർത്തിയത്.സഹോദരങ്ങളുടെ വിജയം സ്കൂൾ അധികൃതർക്കും നാട്ടുകാർക്കും കൗതുകവും ആഹ്ലാദവും പകർന്നു.
Next Story
