Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശമ്പളവും ഇൻക്രിമെന്റുമടക്കം തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശ്ശികയും രണ്ടു വർഷമായി തടഞ്ഞു വെച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫിസർ വി.എസ്. ഗായത്രിയുടെ പരാതിയിലാണ് ഉത്തരവ്.
തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്ന് 2022 ജൂൺ രണ്ടിന് ആരോഗ്യ വകുപ്പ് ഡയറക്ടർ കമീഷന് ഉറപ്പു നൽകിയിരുന്നു. അതു പാലിച്ചില്ലെന്ന് കമീഷൻ കണ്ടെത്തി.
Next Story

