Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘മലയാള സിനിമയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനം’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദീകരണം തേടി മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും വിശദീകരണം തേടി. മലയാള സിനിമയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നും മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും കമ്മിറ്റി റിപ്പോർട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചാണ് റിപ്പോർട്ട് നൽകേണ്ടത്. സെപ്റ്റംബറിൽ കണ്ണൂർ ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ ഇടപെടൽ.
Next Story

