Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ ഭർത്താവിന്റെ സുഹൃത്ത് വീട്ടമ്മയുടെ കൈത്തണ്ട മുറിച്ചു

text_fields
bookmark_border
ഭർത്താവിനെ കൂട്ടി മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്
crime scene
cancel

നെടുങ്കണ്ടം: മദ്യലഹരിയിൽ ഭർത്താവിന്റെ സുഹൃത്ത് പിച്ചാത്തിയെടുത്ത് വീട്ടമ്മയുടെ കൈത്തണ്ട മുറിച്ചു. നെടുങ്കണ്ടം പച്ചടി മാറാത്തുകുളം ജോർജിന്റെ ഭാര്യ ബീന(38)യുടെ ഇടതു കൈത്തണ്ടക്കാണ് മുറിവേറ്റത്.

സാരമായ പരിക്കേറ്റ ബീനയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജോർജിന്റെ സുഹൃത്തും അയൽവാസിയുമായ പാറയിൽ ശരത്തിനെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. ബീനയെ ആക്രമിക്കുന്നതിനിടെ മൽപ്പിടുത്തത്തിൽ ഭർത്താവ് ജോർജി (43)നും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു സംഭവം. ജോർജും അയൽവാസി ശരത്തും ഒന്നിച്ച് സ്ഥിരമായി മദ്യപിക്കുന്നവരാണ്. ജോർജ് മദ്യപിച്ചു വീട്ടിലെത്തിയതിൽ ക്ഷുഭിതയായ ബീന ശരത്തിനെ ഫോണിൽ വിളിച്ച് ശകാരിച്ചു. തുടർന്ന് ബീനയും ഭർത്താവും ശരത്തിന്റെ വീട്ടുപടിക്കലെത്തി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ ശരത്ത് കൈയ്യിലിരുന്ന കത്തി എടുത്തു വീശുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ ബീനയെയും ഭർത്താവിനെയും ആദ്യം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീനയുടെ പരിക്ക് സാരമുള്ളതായതിനാൽ ശസ്ത്രക്രിയക്കായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Husband's friend cut the housewife's wrist while drunk
Next Story