മല്ലൂ ട്രാവലർ യുട്യൂബർക്കെതിരെ ഐ.ബി അന്വേഷണം
text_fieldsമല്ലു ട്രാവലർ എന്ന ട്രാവൽ വ്ളോഗർ ഷാക്കിർ സുബ്ഹാൻ
കൊച്ചി: യുട്യൂബ് വ്ലോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ സൗദി യുവതിയുടെ പീഡന പരാതിയിൽ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അന്വേഷണം ആരംഭിച്ചു.
സൗദി കോൺസുലേറ്റിലും എംബസിയിലും യുവതി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഷാക്കിർ സുബ്ഹാനെ സംബന്ധിച്ച വിവരങ്ങൾ ഐ.ബി ഉദ്യോഗസ്ഥർ പൊലീസിൽനിന്ന് ശേഖരിച്ചു.
സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യു ട്യൂബർ, ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ പുറത്തുപോയ സമയത്ത് തന്നെ കയറിപ്പിടിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി.
എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാക്കിർ സുബ്ഹാൻ നിലവിൽ വിദേശത്താണ്. ഇയാൾ നാട്ടിൽ തിരിച്ചെത്തിയാൽ അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.ആരോപണം ഷാക്കിർ സുബ്ഹാൻ നിഷേധിച്ചിരുന്നു.

