ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ അടച്ചു; ഒരു ഷട്ടർ 40 സെന്റീമീറ്ററിലേക്ക് ഉയർത്തി
text_fieldsഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നു
തൊടുപുഴ: ചൊവ്വാഴ്ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമിെൻറ രണ്ട് ഷട്ടറുകൾ അടച്ചു. രണ്ട്, നാല് ഷട്ടറുകളാണ് ഉച്ചക്ക് ഒരു മണിയോടെ അടച്ചത്. ഇതോടൊപ്പം മൂന്നാം നമ്പർ ഷട്ടർ നിലവിലെ 35 സെന്റീമീറ്ററിന് നിന്ന് 40 സെന്റീമീറ്ററിലേക്ക് ഉയർത്തി. രാവിലെ നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകൾ അടക്കാൻ തീരുമാനിച്ചത്.
2403 അടിയാണ് അണക്കെട്ടിെൻറ പൂർണ സംഭരണശേഷി. നിലവിൽ 2398.20 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്. അണക്കെട്ടിൽ ഒാറഞ്ച് അലർട്ടാണ് നിലവിലുള്ളത്.
ജലനിരപ്പ് 2398.08 അടിയായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 11നാണ് മൂന്ന് ഷട്ടറുകൾ 35 സെൻറിമീറ്റർ വീതം തുറന്നത്. മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിയത്.
ഇടുക്കി ജലാസംഭരണിയിലേക്കുള്ള നീരോഴുക്ക് കുറഞ്ഞതിനാലും കാലാവസ്ഥ അനുകൂലമായതിനാലും ആണ് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുന്നത്.

