Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ തുടരുന്നു; ഇടുക്കി ഡാമിലെ ജലനിരപ്പ് 60 ശതമാനത്തിൽ
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 59.954 ശതമാനമായി ഉയർന്നു. തുടർച്ചയായി പെയ്യുന്ന മഴയിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ജൂലൈ ഒന്ന് മുതൽ ശനിയാഴ്ച വരെ മാത്രം 25.06 അടി ജലം ഉയർന്നു.
ദിവസങ്ങളായി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ശനിയാഴ്ച ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് 42.4 മില്ലീമീറ്റർ മഴ ലഭിച്ചു. ഈ മാസം ഇതുവരെ 549.155 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. 2365.8 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ട്. ശനിയാഴ്ച സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 67.61 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 34.3292 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയപ്പോൾ 33.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചു
Next Story

