Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പരസ്യമായി ശാസിച്ചേക്കും

text_fields
bookmark_border
KK Sivaraman
cancel

തിരുവനന്തപുരം: ജനയുഗത്തിനെതിരായ പരാമര്‍ശത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെതിരെ നടപടിയുണ്ടാകും. പരസ്യ ശാസന ഉണ്ടായേക്കുമെന്നാണ് സൂചന. നാളെത്തെ കൗണ്‍സില്‍ യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാകുക.

സംസ്ഥാന കൗണ്‍സില്‍ അംഗമാണ് കെ.കെ. ശിവരാമൻ. ശിവരാമന്‍റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുണ്ടാകുക. കഴിഞ്ഞദിവസം ശിവരാമന് സി.പി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജനയുഗത്തിനെതിരായ വിമര്‍ശനം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.

ഗുരുവിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും ഗുരുവിനെ അറിയാത്ത മാനേജ്‌മെന്‍റും എഡിറ്റോറിയല്‍ ബോര്‍ഡും പത്രത്തിന് ഭൂഷണമല്ലെന്നുമായിരുന്നു വിമര്‍ശനം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Idukki District Secretary KK Sivaraman may be publicly reprimanded
Next Story