Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

text_fields
bookmark_border
ബംഗളൂരുവിൽ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു
cancel
camera_alt

ദേവനന്ദൻ

ബംഗളൂരു: ട്രെയിനിൽനിന്നു വീണ് പരിക്കേറ്റ ഇടുക്കി കല്ലാർ സ്വദേശി ദേവനന്ദൻ (24) മരിച്ചു. കല്ലാർ പട്ടംകോളനി തൂക്കുപാലം എം.ജി മന്ദിരത്തിൽ റിട്ട. പോസ്റ്റ്മാസ്റ്റർ ജി. സുനിലിന്റെ മകനാണ്. ഞായറാഴ്ച രാവിലെ ബംഗളൂരു സോലദേവനഹള്ളിക്കും ചിക്കബാനവാരക്കും ഇടയിലാണ് ദേവനന്ദൻ ട്രെയിനിൽനിന്ന് വീണത്. സുഹൃത്തുക്കളെ കാണാനായി മജസ്റ്റിക്കിൽനിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ ദേവനന്ദനെ ആദ്യം ഹെസറഘട്ട റോഡിലെ സപ്തഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലുവ യുസി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ദേവനന്ദൻ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Idukki Kallar native died after falling from train
Next Story