Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കെ.പി.സി.സി പിരിച്ചുവിട്ടു
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചു. യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് പുന:സംഘടന പൂർത്തിയാക്കാൻ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാറിനെയും കെ.പി.സി.സി ലീഗൽ എയിഡ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എസ്. ചന്ദ്രശേഖരനെയും ചുമതലപ്പെടുത്തി.
Next Story

