Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
ന്യൂഡൽഹി: ജനശതാബ്ദി ഉൾപ്പടെ കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. തിരുവന്തപുരം-കോഴിക്കോട്, കണ്ണൂർ-തിരുവന്തപുരം ജനശതാബ്ദി എക്സ്പ്രസുകളും എറണാകുളം-തിരുവനന്തപുരം എക്സ്പ്രസുമാണ് റദ്ദാക്കിയത്.
ശനിയാഴ്ച മുതൽ ഇൗ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാരില്ലാത്തതിനാലാണ് സർവീസുകൾ റദ്ദാക്കുന്നതെന്നാണ് സൂചന. നേരത്തെ കേരളത്തിലൂടെ സർവീസ് നടത്തുന്ന പല ട്രെയിനുകളുടേയും സ്റ്റോപ്പ് റെയിൽവേ റദ്ദാക്കിയിരുന്നു. ലാഭകരമല്ലാത്ത സ്റ്റോപ്പുകളാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ച 80 സ്പെഷ്യൽ ട്രെയിനുകളിൽ ഒന്നും പോലും കേരളത്തിലൂടെ സർവീസ് നടത്തുന്നില്ല.
Next Story

