Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന്​ രണ്ട്​ പുതിയ ട്രെയിനുകൾ; റെയിൽവേ പുതുക്കിയ ടൈംടേബിൾ പ്രഖ്യാപിച്ചു

text_fields
bookmark_border
Train
cancel

ചെന്നൈ: കേരളത്തിനു ഹംസഫർ എക്​സ്​പ്രസും ​ അന്ത്യോദയ എകസ്​പ്രസും ഉറപ്പാക്കി റെയിൽവേ പുതുക്കിയ ടൈംടേബിൾ പ്രഖ്യാപിച്ചു. ടൈംടേബിൾ നവംബർ ഒന്ന്​ മുതൽ നിലവിൽ വരും. ഗാന്ധിധാം-തിരുനെൽവേലി റൂട്ടിലാണ്​ പൂർണമായും ത്രി ടയർ എസിയായ ഹംസഫർ എക്​സ്​പ്രസ്​ സർവീസ്​ നടത്തുക. തിങ്കളാഴ്​ചകളിൽ ഉച്ചക്ക്​ 1.50നു ഗാന്ധിധാമിൽനിന്ന്​ പുറപ്പെട്ട്​ ബുധനാഴ്​ച 11:30ന്​ തിരുനെൽവേലിയിൽഎത്തും. വ്യാഴാഴ്​ച രാവിലെ 7.45നു തിരുനെൽവേലയിൽ നിന്ന്​ പുറപ്പെട്ട്​ ശനിയാഴ്​ച രാവിലെ 4.40ന്​ ഗാന്ധിധാമിൽ എത്തും. എന്നാൽ സർവീസ്​ തുടങ്ങുന്ന തിയതി തീരുമാനിച്ചിട്ടില്ല.

പൂർണമായും അൺ‌റിസർവഡ് ആയ അന്ത്യോഗയ എക്സ്പ്രസ് മംഗളൂരു–കൊച്ചുവേളി റൂട്ടിൽ ആഴ്ചയിൽ രണ്ടു ദിവസം. വെള്ളി, ഞായർ ദിവസങ്ങളിൽ മംഗളൂരുവിൽനിന്നും വ്യാഴം, ശനി ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നും പുറപ്പെടും. വൈകിട്ട് എട്ടിനു മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.15 നു കൊച്ചുവേളിയിലും രാത്രി 9.25 നു കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 9.15 നു മംഗളൂരുവിലും എത്തും. 18 കോച്ചുകളുള്ള ട്രെയിനിനു കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും.

 നിരവധി ട്രെയിനുകൾ നീട്ടാനും തീരുമാനമായിട്ടുണ്ട്​. ചെന്നൈ സെൻട്രൽ–പഴനി സൂപ്പർ ഫാസ്റ്റ് ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് നീട്ടും. ദിവസവും പഴനി–പാലക്കാട് റൂട്ടിൽ എക്സ്പ്രസ് ട്രെയിനാകും. രാത്രി 9.40 നു ചെന്നൈയിൽനിന്നു പുറപ്പെട്ടു രാവിലെ 11 നു പാലക്കാട്ടും വൈകിട്ടു മൂന്നിനു തിരിച്ചു രാവിലെ 4.15 നു ചെന്നൈയിലും എത്തും. പഴനി–പാലക്കാട് റൂട്ടിൽ ഉദുമൽപേട്ട, പൊള്ളാച്ചി, കൊല്ലങ്കോടു സ്റ്റോപ്പുകൾ. 31 നു ട്രെയിൻ ഓടിത്തുടങ്ങും. 

തിരുവനന്തപുരം–പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടും. 10.30 നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 7.50 നു പാലക്കാട്ടും 1.10 നു മധുരയിലും എത്തും. 3.45 നു മധുരയിൽനിന്നു പുറപ്പെട്ട് 9.20 നു പാലക്കാട്ടും പിറ്റേന്നു രാവിലെ 6.25 നു തിരുവനന്തപുരത്ത് എത്തും. പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ മാത്രം സ്റ്റോപ്പുകൾ.

ചെന്നൈ എഗ്‌മോർ–തിരുവനന്തപുരം അനന്തപുര എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടും. ദിവസവും 7.50 നു എഗ്‌മോറിൽ നിന്നു പുറപ്പെട്ട് 11.45 നു തിരുവനന്തപുരത്തും ഒരു മണിക്കു കൊല്ലത്തും എത്തും. തിരിച്ച് മൂന്നിനു പുറപ്പെട്ട് 4.10 നു തിരുവനന്തപുരത്തും പിറ്റേന്ന് എട്ടിനു എഗ്‌മോറിലും എത്തും. വർക്കല മാത്രം സ്റ്റോപ്പ്.  കണ്ണൂർ–ആലപ്പുഴ എക്സ്ക്യൂട്ടീവ് എക്സ്പ്രസ് ദിവസവും ആലപ്പുഴ വരെ. നിലവിൽ ശനി, വ്യാഴം ദിവസങ്ങളിൽ എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്നു. 

വേഗം കൂട്ടുന്ന ട്രെയിനുകൾ (ബ്രായ്ക്കറ്റിൽ സമയലാഭം മിനിറ്റിൽ)

പരശുറാം എക്സ്പ്രസ് (25), ഏറനാട് (15), അനന്തപുരി എക്സ്പ്രസ് (20). കായംകുളം–എറണാകുളം (10), എറണാകുളം–ഗുരുവായൂർ (10), എറണാകുളം–പാലക്കാട് (20), ചെന്നൈ–ആലപ്പി 10 മിനിറ്റ് വൈകി മാത്രമേ ചെന്നൈയിൽനിന്നു പുറപ്പെടൂ (രാത്രി 8.55). ആലപ്പുഴയിൽ എത്തുന്ന സമയത്തിൽ മാറ്റമില്ല.

50 ​ട്രെയിനുക​ളു​ടെ യാ​ത്ര​സ​മ​യം കു​റ​യും
ചെ​ന്നൈ:  ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ പ​രി​ധി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന അ​മ്പ​ത്​ വ​ണ്ടി​ക​ളു​ടെ യാ​ത്ര​സ​മ​യം  പ​ത്ത് മി​നി​റ്റ്​ മു​ത​ൽ  നാ​ല് മ​ണി​ക്കൂ​ർ വ​രെ കു​റ​യും. 1.40 മ​ണി​ക്കൂ​ർ മു​ത​ൽ അ​ഞ്ച്​ മി​നി​റ്റു​വ​രെ വേ​ഗ​ത കൂ​ട്ടി​യാ​ണ്​ യാ​ത്ര​സ​മ​യം ലാ​ഭി​ക്കു​ന്ന​ത്. ചെ​ന്നൈ എ​ഗ്​​മൂ​ർ- -മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സി​​െൻറ (16859) യാ​ത്ര സ​മ​യം 60 മി​നി​റ്റ്​ കു​റ​യും. രാ​ത്രി 10.15ന് ​പു​റ​പ്പെ​ട്ടി​രു​ന്ന വ​ണ്ടി ഇ​നി 11.15ന് ​പു​റ​പ്പെ​ടും. മം​ഗ​ലാ​പു​ര​ത്ത് പി​റ്റേ​ന്ന് രാ​ത്രി 9.45-ന് ​എ​ത്തും. എ​ന്നാ​ൽ എ​ത്തു​ന്ന സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് 6.45-ന് ​പു​റ​പ്പെ​ട്ടി​രു​ന്ന വ​ണ്ടി ഇ​നി 6.55ന് ​യാ​ത്ര തി​രി​ക്കും. 

എ​ഗ്​​മൂ​റി​ൽ രാ​വി​ലെ 4.45ന് ​എ​ത്തി​യി​രു​ന്ന വ​ണ്ടി ഇ​നി 4.15ന് ​എ​ത്തും. തി​രു​വ​ന​ന്ത​പു​രം -എ​ഗ്​​മൂ​ർ വ​ണ്ടി(16724) യാ​ത്ര സ​മ​യ​ത്തി​ൽ 20 മി​നി​റ്റ്​ കു​റ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് 4.10ന് ​പു​റ​പ്പെ​ട്ടി​രു​ന്ന വ​ണ്ടി ഇ​നി 4.15ന്​ ​തി​രി​ക്കും. പി​റ്റേ​ന്ന് രാ​വി​ലെ 8.20ന് ​എ​ത്തി​യി​രു​ന്ന വ​ണ്ടി 8.05ന് ​എ​ത്തും. മം​ഗ​ലാ​പു​രം-ക​ച്ചേ​ഗു​ഡ വ​ണ്ടി​യു​ടെ യാ​ത്ര സ​മ​യം 35 മി​നി​റ്റ്​ കു​റ​യും. 

പു​തു​ച്ചേ​രി-മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സി​​െൻറ(16857) യാ​ത്ര​സ​മ​യം 75 മി​നി​റ്റ്​ കു​റ​യും. പു​തു​ച്ചേ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന സ​മ​യം  വൈ​കു​ന്നേ​രം 4.35 ത​ന്നെ​യാ​യി​രി​ക്കും. മം​ഗ​ലാ​പു​ര​ത്ത്  11.10-ന്  ​എ​ത്തി​യി​രു​ന്ന വ​ണ്ടി ഇ​നി 9.55-ന് ​എ​ത്തും. മം​ഗ​ലാ​പു​രം-പു​തു​ച്ചേ​രി വ​ണ്ടി​യു​ടെ (16858) യാ​ത്ര സ​മ​യം 15 മി​നു​ട്ട് കു​റ​യും. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് വൈ​കു​ന്നേ​രം 4.50ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി ഇ​നി മു​ത​ൽ 5.05ന് ​പു​റ​പ്പെ​ടും. പു​തു​ച്ചേ​രി​യി​ൽ എ​ത്തു​ന്ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. 
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - indian railway new time table-Kerala news
Next Story