Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഹിന്ദുത്വ അജണ്ട -ഐ.എൻ.എൽ
text_fieldsbookmark_border
കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആയി ഉയർത്താനുള്ള മോദി സർക്കാറിെൻറ നീക്കത്തിനു പിന്നിൽ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയാണെന്നും അല്ലാതെ, രാജ്യത്തെ സ്ത്രീസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളൊന്നും പരിഷ്കാരം കൊണ്ട് പരിഹരിക്കപ്പെടാൻ പോകുന്നില്ലെന്നും ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ.
വ്യക്തിനിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള സർക്കാറിെൻറ കടന്നുകയറ്റം ഏകീകൃത സിവിൽ കോഡിനുവേണ്ടി സംഘ്പരിവാർ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണ്.
സ്ത്രീകളുടെ ആരോഗ്യം, പോഷകാഹാരം, അന്തസ്സാർന്ന തൊഴിൽ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നേടിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടം വിവാഹ പ്രായത്തിെൻറമേൽ കൈവെക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Next Story



