Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇതുവരെ റെഡ് സോൺ ജില്ലകളിൽനിന്നെത്തിയത് 19,000 പേർ
text_fieldsbookmark_border
തിരുവനന്തപുരം: അന്തർ സംസ്ഥാനങ്ങളിലെ റെഡ്േസാൺ ജില്ലകളിൽ നിന്ന് ഇതുവരെ 19,000 േപർ സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് മാർഗം 33,000 പേരാണ് കേരളത്തിലെത്തിയത്. നോർക്ക വഴി 1,33,000 പേർ പാസിന് വേണ്ടി അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
നോർക്ക വഴി രജിസ്റ്റർ ചെയ്തവരിൽ 72,800 പേർ റെഡ്സോൺ ജില്ലകളിൽനിന്നുള്ളവരാണ്. ഇതുവരെ 89950 പാസുകൾ നൽകിയതായും അതിൽ 45157 പേർ റെഡ് സോൺ ജില്ലകളിൽനിന്നാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ വീടുകളിൽ എത്തിയെന്ന് ഉറപ്പാക്കേണ്ട ചുമതല െപാലീസിനാണെന്നും വീടുകളിലേക്ക് പോകുന്നവർ ഇടക്ക് വഴിയിൽ ഇറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു. വീട്ടിൽ നിരീക്ഷണത്തിലായാലും സർക്കാർ നിരീക്ഷണത്തിലായാലും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ് ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story
