Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ ബലാത്സംഗ കേസ് പ്രതിയെ ഇന്‍റർപോൾ പിടികൂടി

text_fields
bookmark_border
Yahya Khan
cancel

കോട്ടയം: പാലായിൽ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ പ്രതിയെ ഇന്റർപോൾ പിടികൂടി. വിഴിഞ്ഞം സ്വദേശി യഹ്യ ഖാനെയാണ് യു.എ.ഇയിൽ നിന്ന് രണ്ട് ദിവസം മുമ്പ് പിടികൂടിയത്.

2008ലാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ, ജാമ്യത്തിലിറങ്ങിയ പ്രതി കടന്നു കളഞ്ഞു. കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് കേരള പൊലീസ് ഇന്റർപോളിന്‍റെ സഹായം തേടുകയും അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Interpol caught the accused in the rape case who escaped on bail
Next Story