Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറക്കം വരാതിരിക്കാൻ ലഹരി ഉപയോഗിച്ചു; സീരിയൽ നടിയുടെ മൊഴി

text_fields
bookmark_border
Statement of the Serial actress
cancel

കൊല്ലം: വിഷാദവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എം.ഡി. എം.എയുമായി പിടിയിലായ സീരിയൽ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ പാർവതി എന്ന ഷംനത്താണ് ലഹരിയുമായി പരവൂർ പൊലീസിന്‍റെ പിടിയിലായത്. നടിയെ പരവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്തു.

പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. കടയ്ക്കൽ ഭാഗത്തു നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് നടിയുടെ മൊഴി. സിനിമ–സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനും ലഹരി നൽകിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പരവൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. ഷംനത്തിന് എം.ഡി.എം.എ നൽകിയതായി പറയപ്പെടുന്ന കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസില്‍ രണ്ടാം പ്രതി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - intoxicants to prevent sleep; Statement of the Serial actress
Next Story