പോഷകസംഘടനയല്ലെന്ന പരാമർശം പിൻവലിക്കണം: വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധം
text_fieldsകോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐ.എന്‍.ടി.യു.സിയുടെ പ്രതിഷേധം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എന്ന പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷനേതാവ് പരാമര്‍ശം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് അനുകൂലികള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് പറഞ്ഞാന്‍ ഐ.എന്‍.ടി.യു.സി കേള്‍ക്കാറുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു. ദേശീയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം.
കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐ.എന്‍.ടി.യു.സിയെ അറിയിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. ഐ.എന്‍.ടി.യു.സിയിൽ കോൺഗ്രസ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുതയാണ്. പണിമുടക്ക് ഹർത്താലിന് സമാനമായി. ഏത് ട്രേഡ് യൂണിയൻ ആയാലും ഇത്തരം സമരങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

