Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസ് പൂരം കലക്കി എന്ന് പറയുന്നത് അസൂയ കൊണ്ട് -എം. രാധാകൃഷ്ണന്‍

text_fields
bookmark_border
പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം
M Radhakrishnan, RSS
cancel

തൃശൂര്‍: ആര്‍.എസ്.എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചാരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. ആര്‍.എസ്.എസ് തൃശൂരിൽ നടത്തിയ വിജയദശമി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം സംഘം തൃശൂര്‍ പൂരം അലങ്കോലമാക്കിയതു കൊണ്ടാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇത്തരം അസൂയയില്‍ നിന്നുണ്ടായതാണ്. തോല്‍വി അംഗീകരിക്കാനും സുരേഷ്‌ ഗോപിയുടെ വിജയം എന്തു കൊണ്ടെന്ന് മനസ്സിലാക്കാനുമുള്ള വിവേകം പോലും ഇവര്‍ക്ക് നഷ്ടമായിരിക്കുന്നു.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം മാത്രമല്ല ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും തകര്‍ക്കാന്‍ വര്‍ഷങ്ങളായി ഗൂഢനീക്കം നടക്കുന്നുവെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - It is jealousy that RSS messed up Thrissur Pooram -M. Radhakrishnan
Next Story