എം.ഡി.എം.എയുമായി ഐ.ടി വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsവാഹനപരിശോധനക്കിടെ മയക്കുമaരുന്നുമായി അറസ്റ്റിലായ പ്രതികൾ
ഇരിട്ടി: കേരള-കർണാടക അതിർത്തിയിൽ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹനപരിശോധനക്കിടെ മയക്കുമരുന്നുമായി രണ്ടു വിദ്യാർഥികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ ഐ.ടി വിദ്യാർഥികളായ കണ്ണൂർ ചിറക്കൽ റെഡ് റോസ് വീട്ടിൽ അഭിഷേക് സത്യൻ (21), ഇടുക്കി അടിമാലി സ്വദേശി പാറക്കൽവീട്ടിൽ അനൂപ് സണ്ണി (21) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കു വരുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിലെ യാത്രികരായിരുന്നു ഇവർ. ഇവരുടെ പക്കൽനിന്നു മയക്കുമരുന്നായ 15 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സി. സാബുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

