ഹാഥറസിൽ ജുഡീഷ്യൽ അന്വേഷണം വേണം –ലീഗ് എം.പിമാർ
text_fieldsന്യൂഡൽഹി: ഹാഥറസിൽ ദലിത് യുവതി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിെൻറ പൂർണ ഉത്തരവാദിത്തം യോഗി സർക്കാറിനാണെന്നും സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, നവാസ് കനി എന്നിവർ ആഭ്യന്തരമന്ത്രിക്ക് കത്തെഴുതി.
സംസ്ഥാനത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പീഡനത്തിനിരയായ പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻപോലും സർക്കാറിനായില്ല. സംഭവം മറച്ചുവെക്കാനാണ് അധികാരികൾ ശ്രമിച്ചത്. ദലിതരെയും ന്യൂനപക്ഷങ്ങളെയും ഉപദ്രവിക്കുന്ന നയങ്ങളാണ് സർക്കാറിെൻറതെന്നും കത്തിൽ പറഞ്ഞു.

