ജനശതാബ്ദി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ
text_fieldsന്യൂഡൽഹി: ജൂൺ ഒന്നുമുതൽ സർവിസ് പുനരാരംഭിക്കുന്ന ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളുടെ ബുക്കിങ് വ്യാഴാഴ്ച രാവിലെ 10 മുതൽ തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. ജനാശതാബ്ദിക്ക് പുറമേ എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എകസ്പ്രസ് എന്നിവയും കേരളത്തിൽ സർവീസ് നടത്തും. െഎ.ആർ.സി.ടി.സി വെബ്സൈറ്റ് മുഖേന ഒാൺലൈൻ ബുക്കിങ് മാത്രമാണുണ്ടാവുക. റെയിൽവേ സ്റ്റേഷനുകളിൽ ബുക്കിങ് ഉണ്ടാവില്ല.
തുരന്തോ, സമ്പർക്ക ക്രാന്തി, പൂർവ എക്സ്പ്രസ് ഉൾപ്പെടെ 100 ട്രെയിൻ സർവിസുകളാണ് പുനരാരംഭിക്കുക. എ.സി കോച്ചുകളും ഉണ്ടാകും. എ.സി കോച്ച് ഉണ്ടാവില്ലെന്ന മുൻ തീരുമാനം റെയിൽവേ മാറ്റി. ജനറൽ കോച്ചുകളിലടക്കം റിസർവ് ചെയ്യണം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി റിസർവ് ചെയ്യാത്ത ഒരു കോച്ചുമുണ്ടാവില്ല.
