ജസ്ന തിരോധാനം: എട്ടുപേർ നിരീക്ഷണത്തിൽ
text_fieldsമുണ്ടക്കയം: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയം മേഖലയിലെ എേട്ടാളം പേർ അന്വേഷണ സംഘത്തിെൻറ നിരീക്ഷണത്തിൽ. ജസ്നയെ കാണാതായ മാർച്ച് 22, 23 തീയതികളിൽ ഇവർ നടത്തിയ ഫോൺ സംഭാഷണങ്ങളാണ് പൊലീസിന് സംശയം സൃഷ്ടിച്ചിരിക്കുന്നത്. കോരുത്തോട്, പെരുവന്താനം, മുണ്ടക്കയം മേഖലകളിലുള്ളവരാണ് ഇവരെന്നാണ് സൂചന. ഇതിൽ ചിലരെ അടുത്തദിവസം കസ്റ്റഡിയിലെടുത്തേക്കുമെന്നും വിവരമുണ്ട്.
കാണാതാവുന്ന ദിവസം ജസ്ന സഹപാഠിയായ പുഞ്ചവയൽ സ്വദേശി യുവാവിനെ ഇരുപതിലധികം തവണ ഫോൺ ചെയ്തതായി അന്വേഷണത്തിൽ കെണ്ടത്തിയിട്ടുണ്ട്. കൂടാതെ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളജിൽ ബിരുദത്തിന് ചേർന്നതിനുശേഷം ആയിരത്തിനാനൂറിലധികം തവണ ഈ സുഹൃത്തുമായി സംസാരിച്ചതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്.
