ജെ.ഡി.(എസ്) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: ജനതാദൾ (എസ്) നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൂന്നുപേർ മുൻമന്ത്രിമാരും ഒരാൾ നിലവിലെ മന്ത്രിയുമാണ്. കോവളം- ഡോ. എ. നീലലോഹിതദാസൻ, തിരുവല്ല- അഡ്വ. മാത്യു ടി. തോമസ്, ചിറ്റൂർ- കെ. കൃഷ്ണൻകുട്ടി, അങ്കമാലി- അഡ്വ. ജോസ് തെറ്റയിൽ എന്നിവരാണ് സ്ഥാനാർഥികൾ. ദേശീയ പ്രസിഡൻറ് എച്ച്.ഡി. ദേവഗൗഡയാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.
ഇതിനൊപ്പം, പാർട്ടി വൈസ് പ്രസിഡൻറുമാരായി സി.കെ. ഗോപി, പി.കെ. ബാബു മീനങ്ങാടി എന്നിവരെയും ജന. സെക്രട്ടറിമാരായി കൊല്ലേങ്കാട് രവീന്ദ്രൻനായർ, അബ്രഹാം പി. മാത്യു, െസക്രട്ടറിമാരായി വി.പി. വർക്കി, അഗസ്റ്റിൻ കോലഞ്ചേരി എന്നിവരെയും ദേവഗൗഡ നിയമിച്ചു.

