Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമസ്ത ആർക്കും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല -പി.എം.എ. സലാമിന് മറുപടിയുമായി ജി​ഫ്രി തങ്ങൾ

text_fields
bookmark_border
സമസ്ത ആർക്കും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല -പി.എം.എ. സലാമിന് മറുപടിയുമായി ജി​ഫ്രി തങ്ങൾ
cancel

നീലേശ്വരം: മുസ്​ലിം ലീഗ്​ നേതാവ്​​ പി.എം.എ. സലാമിന് രൂക്ഷമറുപടിയുമായി വീണ്ടും സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ. സമസ്ത ആർക്കും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്ന് തങ്ങൾ പറഞ്ഞു. കാസർകോട്​ നീലേശ്വരത്ത് നടന്ന എസ്​.വൈ.എസ് സംസ്ഥാന മീലാദ് കാമ്പയിൻ സമാപനവേദിയിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

ഇതിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഉത്തരവാദപ്പെട്ടവർതന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവരെ ഉത്തരവാദപ്പെട്ടവർ കടിഞ്ഞാണിടണം. അല്ലെങ്കിൽ, പിടിച്ച് കെട്ടിയിടണമെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയും. ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Jifri muthukoya thangal against PMA Salam
Next Story