Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി സഖ്യം പച്ച പിടിച്ചില്ല; ജോ​ണി നെ​ല്ലൂ​ർ കേരള കോൺ​ഗ്രസ് എമ്മിലേക്ക്, സ്വാഗതം ചെയ്ത് ജോസ് കെ. മാണി

text_fields
bookmark_border
Johnny Nellore to Kerala Congress M
cancel

കോ​ട്ട​യം: സ​ജീ​വ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ച്ചെ​ന്ന പ്ര​ഖ്യാ​പ​നം തി​രു​ത്തി മു​ൻ എം.​എ​ൽ.​എ​ ജോ​ണി നെ​ല്ലൂ​ർ.​ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ച്ച്​ സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്​ മ​ട​ങ്ങി​വ​രു​മെ​ന്ന്​ ക​ഴിഞ്ഞ ദിവസം ​േ​ജാണി നെല്ലൂർ അറിയിച്ചു. ഇതിനു പിന്നാലെ കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​ം നേതാവ് ​ജോസ് കെ. മാണിയുമായി ചർച്ച നടത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് എമ്മി​െൻറ ഭാഗമായി രാഷ്ട്രീയ പ്രവർത്തനം സജീവമാക്കാനാണീ നീക്കമെന്നറിയിച്ചു.

​ജോ​ണി നെ​ല്ലൂ​ർ ആ​ദ്യം എം.​എ​ൽ.​എ ആ​യ​ത്​ കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​ൽ​നി​ന്നാ​ണ്. പി​ന്നീ​ട്​ ടി.​എം. ജേ​ക്ക​ബ്​ പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ എം.​എ​ൽ.​എ​യും ചെ​യ​ർ​മാ​നും ആ​യി. പി​ന്നീ​ട്​ ഔ​ഷ​ധി ചെ​യ​ർ​മാ​നു​മാ​യി. അ​തി​നു​ശേ​ഷം ​കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫി​ലും എ​ത്തി. അ​വി​ടെ​നി​ന്നാ​ണ്​ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ എ​ൻ.​പി.​പി എ​ന്ന പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ച്ച​ത്.

മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട യു.​ഡി.​എ​ഫ്​ ബ​ന്ധം ഏ​പ്രി​ലി​ൽ അ​വ​സാ​നി​പ്പി​ച്ചാ​യി​രു​ന്നു ഇ​ത്. ക്രൈ​സ്ത​വ​രു​ടെ വ​ക്താ​ക്ക​ൾ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം. ബി.​ജെ.​പി​യു​ടെ ഭാ​ഗ​മാ​കാ​നാ​ണെ​ന്ന വി​മ​ർ​ശ​ന​മു​ണ്ടാ​യതോടെ പാർട്ടി പച്ച പിടിച്ചില്ല.

ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. എന്നാൽ, ജോണി നെല്ലൂരി​െന വരവിനെ സ്വാഗതം ചെയ്ത് ജോസ് കെ. മാണി. ജോണി നെല്ലൂരി​െൻറ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും. ഇനിയും പല നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ഒരാള്‍ തിരിച്ചുവരുമ്പോള്‍ അത് പാര്‍ട്ടിക്ക് വലിയ കരുത്തുനല്‍കും. അങ്ങനെയൊരു വ്യക്തി ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നത് വലിയൊരു സന്ദേശമാണ്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു.എന്നാല്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഞങ്ങളാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. വലിയ വിജയമുണ്ടായി. അതില്‍ അസ്വസ്ഥരായ പലരും മറുവശത്തുണ്ട്. പലരും ബന്ധപ്പെട്ടിട്ടുമുണ്ട്, കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Johnny Nellore to Kerala Congress M
Next Story