Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാ ഹൃദയവികാരമാണ്, എൽ.ഡി.എഫ് പ്രവേശനം വൈകില്ല; മാണി സി. കാപ്പന് ജോസിന്‍റെ മറുപടി

text_fields
bookmark_border
പാലാ ഹൃദയവികാരമാണ്, എൽ.ഡി.എഫ് പ്രവേശനം വൈകില്ല; മാണി സി. കാപ്പന് ജോസിന്‍റെ മറുപടി
cancel

കോട്ടയം: പാലാ ചങ്കാണെന്ന മാണി സി. കാപ്പൻ എം.എൽ.എയുടെ പ്രസ്താവനക്ക് മറുപടിയുമായി കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എം.പി. പാലാ എന്നത് ഹൃദയ വികാരമാണെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. അതിന് ശേഷം പാലാ സീറ്റ് സംബന്ധിച്ച് പ്രതികരിക്കൂവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാൻ കഴിയില്ലെന്ന് എൻ. ജയരാജ് എം.എൽ.എയും പ്രതികരിച്ചു. ഏത് മുന്നണിയിലായാലും പാലാ സീറ്റ് വേണം. അതിനാണ് മുൻതൂക്കമെന്നും എൻ. ജയരാജ് പറഞ്ഞു.

മാണിസാറിന് പാലാ ഭാര്യയായിരുന്നെങ്കിൽ തനിക്ക് ചങ്കാണെന്നാണ് മാണി സി. കാപ്പൻ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. വിട്ടിട്ട് പോകുന്ന പ്രശ്നമില്ല. പാർട്ടി ജയിച്ച സീറ്റുകൾ വിട്ട് നൽകേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. രാജ്യസഭ സീറ്റ് ആർക്ക് വേണമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story