Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. ജോസഫ്​ കളത്തിപറമ്പിൽ വരാപ്പുഴ അതിരൂപത ആർച്ച്​ബിഷപ്പ്​

text_fields
bookmark_border
ഡോ. ജോസഫ്​ കളത്തിപറമ്പിൽ വരാപ്പുഴ അതിരൂപത ആർച്ച്​ബിഷപ്പ്​
cancel

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആർച്ച്ബിഷപ്പായി ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നിയമനം.

വരാപ്പുഴയുടെ ആറാമത് ആർച്ച് ബിഷപ്പാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. നിയമന ഉത്തരവ് വരാപ്പുഴ അതിരൂപതാ മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തി. കൊച്ചി വടുതല സ്വദേശിയാണ്​.

1952 ഒക്ടോബര്‍ ആറിന് ജനിച്ച ജോസഫ് കളത്തിപ്പറമ്പില്‍ 1978 മാര്‍ച്ച് 18ന്​ വൈദികപട്ടം സ്വീകരിച്ചു. വരാപ്പുഴ അതിരൂപത യുടെ ചാന്‍സലറായും വികാരി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്​. 2002 മുതൽ ഒമ്പത്​ വർഷം കോഴിക്കോട്​ ബിഷപ്പായി പ്രവർത്തിച്ചു. 2011 മുതല്‍ വത്തിക്കാനിൽ  പ്രവാസി മന്ത്രാലയമെന്ന്​ അറിയപ്പെടുന്ന,  കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും  ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിഭാഗത്തിൽ  സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - joseph-kalathilparambil bishop archdiocese of verapoly
Next Story