Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പോപ്പുലർ ഫ്രണ്ട് മാത്രമല്ല കേരളത്തിൽ ഹർത്താലും ബന്ദും നടത്തി പൊതുമുതൽ നശിപ്പിച്ചത്’-ജോയ് മാത്യു

text_fields
bookmark_border
‘ഹർത്താൽ, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരത്തിന് ഹൈക്കോടതി വിധി സഹായമാകും’
‘പോപ്പുലർ ഫ്രണ്ട് മാത്രമല്ല കേരളത്തിൽ ഹർത്താലും ബന്ദും നടത്തി പൊതുമുതൽ നശിപ്പിച്ചത്’-ജോയ് മാത്യു
cancel

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് വകകൾ ജപ്തി ചെയ്യുന്ന നടപടിയിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. പി.എഫ്.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്നത്. പി.എഫ്.ഐ മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചതെന്നും വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നും ജോയ് മാത്യു സമൂഹമാധ്യമത്തിൽ കുറിച്ചു.

ഹർത്താൽ, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികൾക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ടെന്നും അവർക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഹൈക്കോടതി വിധി സഹായമാകുമെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം താഴെ

പോപ്പുലർ ഫ്രണ്ട് മാത്രമല്ല കേരളത്തിൽ ഹർത്താലും ബന്ദും നടത്തി പൊതുമുതൽ നശിപ്പിച്ചത് .അതിനും മുൻപേ ഇതൊക്കെ ചെയ്തുകൂട്ടിയ വേറെയും രാഷ്ട്രീയ പാർട്ടികളുണ്ട് .അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയാൽ തീർക്കാവുന്ന കടമേ ഇപ്പോൾ കേരളത്തിനുള്ളൂ.

ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കാനപേക്ഷ. ഹർത്താൽ, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികൾക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ട്. അവർക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഈ ഹൈക്കോടതി വിധി ഒരു സഹായമാകും.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'It is not only the Popular Front that destroyed public property by conducting hartal'-Joy Mathew
Next Story