ജാനുവിന് സുരേന്ദ്രന് 40 ലക്ഷം കൈമാറിയെന്ന് ജെ.ആർ.പി മുൻ സംസ്ഥാന സെക്രട്ടറി
text_fieldsrepresentational image
മാനന്തവാടി: നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ് സുൽത്താൻ ബത്തേരി എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനുവിന് 40 ലക്ഷം രൂപ കെ. സുരേന്ദ്രന് കൈമാറിയെന്ന ആരോപണവുമായി ജെ.ആര്.പി മുന്‍ സംസ്ഥാന സെക്രട്ടറി വി.സി. ബാബു.
തെരഞ്ഞെടുപ്പ് കാലത്ത് സുല്‍ത്താന്‍ ബത്തേരിയില്‍ നിരവധി തവണ പണമിടപാടുകള്‍ നടന്നിട്ടുണ്ട്. താന്‍ ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നു. അമിത് ഷാ മീനങ്ങാടിയില്‍ പ്രചാരണത്തിന് എത്തിയപ്പോഴും ജാനുവിന് പണം നല്‍കിയിട്ടുണ്ട്. എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ ജാനു പണം വാങ്ങിയെന്ന് അന്നുതന്നെ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികള്‍ക്ക് അറിയാമായിരുന്നു.
ജാനു നടത്തിയ ഇത്തരം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് താന്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം പാര്‍ട്ടി വിട്ടതെന്നും ബാബു വ്യക്തമാക്കി. 10 ലക്ഷം നല്‍കിയെന്ന വിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് പുതിയ ആരോപണം.

