Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂനിയർ ഡോക്​ടർമാരുടെ സമരം ഒത്തുതീർന്നു

text_fields
bookmark_border
KK-Shylaja
cancel

​തിരുവനന്തപുരം: സംസ്ഥാനത്ത്​ ജുനിയർ ഡോക്​ടർമാരുടെ സമരം ഒത്തുതീർന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ്​ സമരം ഒത്തുതീർന്നത്​.

പെൻഷൻ പ്രായം ഉയർത്തു​േമ്പാൾ ഉണ്ടാവുന്ന പ്രശ്​നത്തിന്​ കൂടുതൽ തസ്​തികകൾ സൃഷ്​ടിച്ച്​ പരിഹാരം കാണുമെന്ന്​ ശൈലജ അറിയിച്ചു. ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായാണ്​ കൂടുതൽ തസ്​തികകൾ സൃഷ്​ടിക്കുക.

കൂടുതൽ  പി.ജി സീറ്റുകൾ അനുവദിക്കണമെന്ന ജൂനിയർ ഡോക്​ടർമാരുടെ ആവശ്യവും സർക്കാർ അംഗീകരിച്ചു. ആരോഗ്യവകുപ്പിലെ ഒഴിവുകൾ നികത്തുന്നതിനും റിപ്പോർട്ട്​ ചെയ്യുന്നതിനും കാര്യമായ ഇടപെടൽ ഉണ്ടാവുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം നടത്തിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം പിൻവലിക്കാനാവില്ലെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്. സമരം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Junior Doctor Strike ends-Kerala news
Next Story